തേനീച്ചകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഒരു കൂട്ടം പ്രകൃതി സ്നേഹികളുടെ സംഗമം.
തൃശ്ശൂർ : പ്രകൃതിയുടെ മഹത്വം മനസിലാക്കുന്ന, പ്രകൃതി സ്നേഹികളായ ഒരു കൂട്ടം മനുഷ്യർ മുന്നോട്ടു വന്ന് ഗ്ലോബൽ കാർബൺ ന്യൂട്രൽ ക്ലബ് (GCNC )മായി സഹകരിച്ച് തൃശ്ശൂർ ജില്ലയിൽ Honey mission പദ്ധതിക്ക് തുടക്കം കുറിച്ചു. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട താലൂക്കിൽ കാറളം പഞ്ചായത്തിൽ വച്ചു നടന്ന ഹണി ക്ലമ്പ് ഉദ്ഘാടന പരിപാടിയിൽ GCNC ചെയർമാൻ ശ്രീ. ഗണേശൻ. കെ അധ്യക്ഷത വഹിച്ചു. ഈ പരിപാടിയിൽ പങ്കെടുത്തവരെ GCNC സെക്രട്ടറി ദിവ്യ.ആർ. നായർ സ്വാഗതം ചെയ്തു. ഈ ചടങ്ങിൽ ഹൈറേഞ്ച് ഹണി ബീ കീപ്പിങ് സെന്റർ ഉടമയും, ഖാദി ബോർഡിന്റെ അംഗീകൃത പരിശീലകനുമായ ശ്രീ. രാജു, തേനീച്ച പരിപാലനത്തിൽ പരിശീലനം നൽകി. ചടങ്ങിന്റെ സമാപനത്തിൽ ശ്രീ. രാജേഷ് ഇരിഞ്ഞാലക്കുട നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ശ്രീ. രാജേഷിന്റെ നേതൃത്വത്തിൽ 200 തേൻകൂടുകളുടെ വിതരണവും നടത്തി.
ഹണി മിഷൻ പദ്ധതിയുടെ ഭാഗമായി നടന്ന രണ്ടാം ഘട്ട ഹണി ക്ലമ്പ് രൂപീകരണം കോഴിക്കോട്, കണ്ണൂർ ജില്ലകളിലും നടക്കുകയുണ്ടായി. കോഴിക്കോട് ജില്ലയിൽ ഓമശ്ശേരിയിൽ വച്ചു നടന്ന പരിപാടിയിൽ വീണ്ടും ശ്രീ. രാജു തേനീച്ച പരിപാലനത്തെ കുറിച്ചുള്ള ക്ലാസ്സ് എടുക്കുകയും, തേനീച്ച പരിപാലന പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് ശ്രീ. ബൈജു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ 200 തേൻകൂടുകളുടെ വിതരണവും നടന്നു.
GCNC യുടെ കീഴിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ വച്ച് ശ്രീ മനോഹരൻ മാതമംഗലത്തിന്റെ നേതൃത്വത്തിൽ നടന്ന ഹണി ബീ കീപ്പിങ് ക്യാമ്പയിനിൽ, ശ്രീ. രാജു പരിപാടിയിൽ പങ്കെടുത്തവർക്ക് തേനീച്ചയുടെ പ്രാധാന്യത്തെക്കുറിച്ചും, പരിപാലനത്തെക്കുറിച്ചും, ബോധവൽക്കരണം നൽകുകയും, തുടർന്ന് പരിശീലനം നൽകുകയും ചെയ്‌തു. പ്രസ്തുത പരിപാടിയുടെ സമാപനത്തിൽ ശ്രീ മനോഹരൻറെ നേതൃത്വത്തിൽ 400 കൂടുകളുടെ വിതരണം നടത്തി.