കെഎസ്ആർടിസി പെൻഷൻ വിതരണം, മുന്നറിയിപ്പുമായി ഹൈക്കോടതി.

0
69

കൊച്ചി : കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ വീണ്ടും വീഴ്ച വന്നതോടെ മുന്നറിയിപ്പുമായി ഹൈക്കോടതി. വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകണമെന്ന് നിർദ്ദേശിച്ച കോടതി, അതുണ്ടായില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും ഉത്തരവിട്ടു. എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇത് പാലിക്കപ്പെടാതായതോടെയാണ് കോടതിയുടെ ഇടപെടൽ.

LEAVE A REPLY

Please enter your comment!
Please enter your name here