20 മിനുട്ടിൽ കൊറോണ പരിശോധന ഫലം; അതിവേഗ പരിശോധന സംവിധാനം വികസിപ്പിച്ച് ഓസ്‌ട്രേലിയ

0
82

മെല്‍ബണ്‍: കൊറോണ പ്രതിരോധത്തില്‍ പുതിയ ചുവടുവെപ്പുമായി ഓസ്‌ട്രേലിയ. കൊറോണ പരിശോധന അതിവേഗം പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് ഓസ്‌ട്രേലിയ വികസിപ്പിച്ചത്. 20 മിനിട്ടുകൊണ്ട് പരിശോധന പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് ഓസ്‌ട്രേലിയ വികസിപ്പിച്ചത് രക്ത സാമ്പിള്‍ പരിശോധനയിലൂടെയാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുക.

മൊനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പരിശോധന സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. ലോകത്ത് തന്നെ ഇതാദ്യമായാണ് കൊറോണ പരിശോധന ഫലം അതിവേഗമറിയാനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രോഗബാധിതനാണോ, മുന്‍പ് രോഗം ബാധിച്ചിരുന്നോ എന്നും രക്ത സാമ്പിള്‍ പരിശോധനയിലൂടെ തിരിച്ചറിയാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

അതേസമയം, പുതിയ പരിശോധന സംവിധാനത്തിലൂടെ വൈറസ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധ നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

LEAVE A REPLY

Please enter your comment!
Please enter your name here