നെയ്യാറ്റിന്‍കര: വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) നെയ്യാറ്റിന്‍കര ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ധര്‍ണ നടത്തി.
കെ ആന്‍സലന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജി സജികൃഷ്ണന്‍ അധ്യക്ഷനായി.
സുരേഷ്കുമാര്‍, സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാര്‍, കെ മോഹന്‍, എസ് ആര്‍ അനീഷ്ചന്ദ്രന്‍, കെ കെ ഷിബു, റഫീഖ്, ജയേന്ദ്രന്‍, ഇന്ദുലേഖ, രജിത, സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വേതനം വെട്ടിക്കുറയ്ക്കരുത്, ഓട്ടോമേഷന്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവരെ പുനര്‍വിന്യസിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.