ഫ്രാന്‍സിന്റെ വനിതാ ടീം മാനേജരായി ഹെര്‍വ് റെനാര്‍ഡിനെ ഔദ്യോഗികമായി നിയമിച്ചതായി ഫ്രഞ്ച് എഫ്‌എ അറിയിച്ചു.
കോറിന്‍ ഡയാക്കര്‍ക്ക് പകരക്കാരനായാണ് റെനാര്‍ഡ് എത്തുന്നത് ഹെര്‍വ് റെനാര്‍ഡ് സൗദി അറേബ്യയുടെ പരിശീലക സ്ഥാനം രാജിവെച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വനിതാ ലോകകപ്പ് അടുത്തിരിക്കെ ആണ് നിയമനം.
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ലോകത്തെ ഞെട്ടിച്ച സൗദി അറേബ്യന്‍ ടീമിന് പിറകിലെ തന്ത്രങ്ങള്‍ റെനാര്‍ഡിന്റെ ആയിരുന്നു.
54-കാരനായ ഫ്രഞ്ചുകാരന്‍ 2019 ജൂലൈയില്‍ ആയിരുന്നു സൗദി അറേബ്യയുടെ പരിശീലകനായി എത്തിയത്. അര്‍ജന്റീനയ്‌ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ 2-1 ന്റെ വിജയമാണ് നേടിയത്. ലോകകപ്പ് ജയിച്ച അര്‍ജന്റീന ഈ ലോകകപ്പില്‍ നേരിട്ട ഏക പരാജയമായിരുന്നു അത്.