ഡല്‍ഹി: കര്‍ഷക പ്രക്ഷോഭം മാവോയിസ്റ്റുകള്‍ ഹൈജാക്ക് ചെയ്തതായി കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. മിക്ക കര്‍ഷകരും കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തെ മാവോയിസ്റ്റുകളില്‍ നിന്നും നക്സലുകളില്‍ നിന്നും മോചിപ്പിച്ചാല്‍ നിയമം രാജ്യത്തിെന്റ താല്‍പ്പര്യത്തിന് വേണ്ടിയാണെന്ന് പ്രതിഷേധിക്കുന്ന യൂനിയനുകള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ 24 മണിക്കൂറും കേന്ദ്രം തയ്യാറാണ്. പ്രതിഷേധം മാവോയിസ്റ്റുകളില്‍ നിന്നും നക്സലുകളില്‍ നിന്നും മോചിപ്പിക്കപ്പെടുകയാണെങ്കില്‍ നിയമങ്ങള്‍ അവരുടെയും രാജ്യത്തിന്റെയും താല്‍പ്പര്യത്തിനനുസരിച്ചാണെന്ന് നമ്മുടെ കര്‍ഷകര്‍ തീര്‍ച്ചയായും മനസ്സിലാക്കും.അതിനുശേഷം അവര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞങ്ങള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്’-ഗോയല്‍ പറഞ്ഞു. നിലവിലെ പ്രക്ഷോഭത്തില്‍ മന്ത്രി പറയുന്നതുപോലുള്ള ഘടകങ്ങളുണ്ടെന്ന് അറിയില്ലെന്ന് കര്‍ഷക യൂണിയനുകള്‍ പറഞ്ഞു. അങ്ങിനെയുണ്ടെങ്കില്‍ സെന്‍ട്രല്‍ ഇന്‍റലിജന്‍സ് അവരെ പിടിക്കണം. നിരോധിത സംഘടനയിലെ ആളുകള്‍ ഞങ്ങളുടെ ഇടയില്‍ കറങ്ങുകയാണെങ്കില്‍ അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ ദേശീയ വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു.
കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനാണ് നിലവില്‍ യൂനിയനുകളുടെ തീരുമാനം. ഇതിെന്റ ഭാഗമായി ഡിസംബര്‍ 14ന് സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരനേതാക്കള്‍ നിരാഹാരമിരിക്കും. സര്‍ക്കാറുമായി ചര്‍ച്ചക്ക് തയാറാണ്. അതിന് മുമ്ബ് മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നിയമങ്ങളിലെ ഭേദഗതി അംഗീകരിക്കാനാവില്ലെന്ന് സംയുക്ത കിസാന്‍ അന്ദോളന്‍ സമിതി നേതാവ് കമല്‍ പ്രീത് സിങ് പന്നു പറഞ്ഞു.
പ്രതിഷേധത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ട്രാക്ടര്‍ ജാഥ നടത്തുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. രാവിലെ ജയ്പൂര്‍-ഡല്‍ഹി അതിര്‍ത്തിയില്‍ ട്രാക്ടറുകളെത്തും. വരും ദിവസങ്ങളില്‍ രാജ്യത്തിന്‍െറ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും സമരത്തിെന്റ ഭാഗമാവും. 18 ദിവസമായി ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരത്തിലാണ്.