ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 30,254 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 98,57,029 ആയി. 391 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
ആകെ മരണം 1,43,019 ആയി. നിലവില്‍ 3,56,546 പേരാണ് ചികിത്സയില്‍ തുടരുന്നത്. 33,136 പേര്‍ ഇന്നലെ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 93,57,464 ആയി.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് കൂടുതല്‍ കോവിഡ് ബാധിതരുള്ളത് -74,638. പിന്നാലെ 60,177 രോഗികളുമായി കേരളം രണ്ടാമതുണ്ട്.
ഇന്നലെ മാത്രം 10,14,434 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു. ആകെ ടെസ്റ്റുകളുടെ എണ്ണം 15,37,11,833 ആണ്.