വന്ദേഭാരത് മിഷൻ്റെ അടുത്ത ഘട്ടത്തിൽ ബഹ്റൈനിൽ നിന്ന് കേരളത്തിലേക്കുള്ള ആറ് വിമാനങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 16 മുതൽ 28 വരെയാണ് ആറ് സർവീസുകൾ ഉണ്ടാവുക. ആഗസ്റ്റ് 16നും 23നും കോഴിക്കോട്ടേക്കും, 19നും 26നും കൊച്ചിയിലേക്കും 19ന് തിരുവനന്തപുരത്തേക്കും 28ന് കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ.
എയർ ഇന്ത്യ ഓഫീസിൽ പോകാതെ തന്നെ ഓൺലൈനായി ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ബഹ്റൈനിലെ ട്രാവൽ ഏജൻ്റുമാർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രക്കാർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.