കൊച്ചി: ജവാഹര്‍ലാല്‍ നെഹ്‌റു ദേശീയ ശാസ്ത്ര, ഗണിത, പരിസ്ഥിതി മേളയുടെ (ജെഎന്‍എന്‍എസ്‌എംഇഇ) പേര് രാഷ്ട്രീയ ബാല്‍ വൈജ്ഞാനിക് പ്രദര്‍ശനി (ആര്‍ബിവിപി) എന്നാക്കുന്നതില്‍ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ കേന്ദ്രീയ വിദ്യാലയങ്ങളിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാ കമ്മിറ്റി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി ആര്‍ അര്‍ജുന്‍ അധ്യക്ഷനായി.
കളമശേരിയില്‍ പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ വി അഭിജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ആര്‍ ഹേമന്ത്, ടി ആര്‍ ജിഷ്ണു, കളമശേരി ഏരിയ പ്രസിഡന്റ് എസ് ദേവരാജന്‍, സെക്രട്ടറി ടി എം അഘേന്ദ്ര എന്നിവര്‍ സംസാരിച്ചു.