കൊച്ചി: ബോയിലര്‍ പൊട്ടിത്തെറിച്ച് മലയാളിയടക്കം രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ഐരാപുരം റബര്‍ പാര്‍ക്കിലെ റബ്ബോ ക്യൂന്‍ ഹെല്‍ത്ത് കെയര്‍ ഗ്ലൗസ് നിര്‍മ്മാണ കമ്ബനിയിലാണ് അപകടമുണ്ടായത്.
പെരുമ്ബാവൂര്‍ ഐമുറി കടമക്കുടി ആഗ്നല്‍, ബീഹാര്‍ സ്വദേശി മുകേഷ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. രാത്രി 8 മണിക്കാണ് സംഭവം നടന്നത്.
ആഗ്നലിന്റെ പൊള്ളല്‍ സാരമുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകേഷിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പട്ടിമറ്റം, പെരുമ്ബാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. വേറെ ആര്‍ക്കും പൊള്ളലേറ്റതായി റിപ്പോര്‍ട്ട് ഇല്ല.