അഴിയൂര്‍ ബ്രാഞ്ച് കനാല്‍ തുറന്ന് മണിക്കൂറുകള്‍ക്കകം ചോര്‍ച്ച; കനാല്‍ അടച്ചു

0
54

ടകര: കാത്തിരിപ്പിനൊടുവില്‍ അഴിയൂര്‍ ബ്രാഞ്ച് കനാല്‍ തുറന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം ചോര്‍ച്ച. കുറ്റ്യാടി ഇറിഗേഷന്‍ കനാലിന്റെ ഭാഗമായ അഴിയൂര്‍ ബ്രാഞ്ച് കനാല്‍ വ്യാഴാഴ്ച രാവിലെയാണ് തുറന്നുവിട്ടത്.

വൈകീട്ടോടെ കുരിക്കിലാട് ഭാഗത്തുണ്ടായ വന്‍ ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചു.

മൂന്നര മണിയോടെ വന്‍ ശബ്ദത്തോടെയായിരുന്നു വെള്ളമൊഴുക്ക്. ഉയരത്തിലൂടെ കടന്നുപോകുന്ന കനാലിന്റെ ഉള്‍ഭാഗം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്തതായിരുന്നു. മാച്ചാരി മേനോന്റെ വീടിന് പിന്‍ഭാഗത്താണ് ചോര്‍ച്ചയുണ്ടായത്. വെള്ളം കുത്തിയൊഴുകിയതോടെ വീട്ടുപറമ്ബിലെ കിണര്‍ പൂര്‍ണമായും നികന്നു.

സമീപത്തെ പറമ്ബിലും ഇടവഴിയിലും ശക്തമായി വെള്ളമൊഴുകുകയായിരുന്നു. കനാലില്‍ ചോര്‍ച്ച രാത്രിയായിരുന്നുവെങ്കില്‍ വന്‍ അപകടത്തിന് വഴിവെക്കുമായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടയുടനെ അധികൃതര്‍ കനാല്‍ അടച്ചു. മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നതിനാല്‍ ഗ്രാമപഞ്ചായത്തിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് കനാല്‍ തുറന്നത്. കനാല്‍ തുറന്ന് ജലമൊഴുകിയത് ആശ്വാസമായിരുന്നു.

അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇ. അരവിന്ദാക്ഷന്‍, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്യാമള പൂവേരി, അംഗങ്ങളായ പി. ലിസി, പ്രസാദ് വിലങ്ങില്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.എം. വാസു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കനാല്‍ അറ്റകുറ്റപ്പണി നടത്തി വെള്ളം തുറന്നുവിടുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here