തുടര്‍ച്ചയായ മൂന്ന് ദിവസം തടസപ്പെട്ട നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും.സഭയുടെ സുഗമമായ നടത്തിപ്പിന് സഹകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ട്. പാര്‍ലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണനാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തിരിക്കുന്നത്.
സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ കഴിഞ്ഞ ദിവസത്തെ പോലെ ചോദ്യോത്തര വേളയില്‍ തന്നെ പ്രതിഷേധം ആരംഭിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നല്‍കാമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രം വിട്ടുവീഴ്ച ചെയ്താല്‍ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷം. അക്കാര്യത്തില്‍ ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചകള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.
തിരുവനന്തപുരം ലോ കോളേജില്‍ അധ്യാപകര്‍ക്ക് നേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമം ഇന്ന് അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. കോവളം എംഎല്‍എ എം വിന്‍സെന്റ് ആണ് നോട്ടീസ് നല്‍കുക. സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ കഴിഞ്ഞ ദിവസത്തെ പോലെ ചോദ്യോത്തര വേളയില്‍ തന്നെ പ്രതിഷേധം ആരംഭിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.