മലപ്പുറത്ത് ഫ്രൈഡ് ചിക്കനില്‍ നിന്ന് പുഴുവിനെ കിട്ടി; പുഴുവല്ലെന്ന് വാദിച്ച്‌ മാനേജര്‍: ഒടുവില്‍ കട അടച്ച്‌ പൂട്ടിച്ച്‌ അധികൃതര്‍

0
72

ലപ്പുറം: ഫ്രൈഡ് ചിക്കനില്‍ നിന്ന് പുഴുവിനെ കിട്ടിയതിനെ തുടര്‍ന്ന് കട പൂട്ടിച്ച്‌ അധിക‍ൃതര്‍.

മലപ്പുറം കോട്ടക്കല്‍ കുര്‍ബാനിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കോസ് ഗ്രില്‍സ് റസ്റ്റോറന്‍റാണ് അടച്ചു പൂട്ടിയത്. കുടുംബവുമൊത്ത് ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നതിനിടെ അഞ്ച് വയസുകാരിക്കാണ് ചിക്കനില്‍ നിന്നും പുഴുവിനെ കിട്ടിയത്. പിതാവിന്റെ പരാതിയില്‍ കോട്ടക്കല്‍ നഗരസഭ അധികൃതരാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ കുടുംബവുമൊത്ത് ഭക്ഷണം കഴിക്കാനായി
എത്തിയതായിരുന്നു ജിഷാദ്. ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നതിനിടെയാണ് മകള്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത്. സംഭവം സ്ഥാപനത്തിലെ ജീവനക്കാരോട് പറഞ്ഞെങ്കിലും നിരുത്തരവാദപരമായ സമീപനമാണ് ഇവരില്‍ നിന്ന് ഉണ്ടായതെന്ന് കുടുംബം പറഞ്ഞു.

ഇതിന് ശേഷണ്‍ എത്തിയ മാനേജര്‍ ഇത് പുഴുവല്ലെന്ന് വാദിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പരാതികാരന്‍. പുഴു കണ്ടെത്തിയ ചിക്കന്‍റെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. കുര്‍ബാനിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കോട്ടക്കല്‍ നഗരസഭ സെക്രട്ടറി കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ഒ. അനുരൂപ് എന്നിവര്‍ പരിശോധന നടത്തി സ്ഥാപനം അടച്ച്‌ പുട്ടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here