തിരുരങ്ങാടി : കക്കാട് കൂരിയാട് വയലില്‍ ചൂടില്‍ കാന്തിയേറി നില്‍ക്കുകയാണ് സൂര്യകാന്തി പൂക്കള്‍. വേങ്ങര കുറ്റൂര്‍ മാടംചിന സ്വദേശി ചെമ്ബന്‍ ഷബീറലിയാണ് അരയേക്കറോളം ഭൂമിയില്‍ സൂര്യകാന്തി കൃഷിയിറക്കിയിരിക്കുന്നത്.
സഹോദരന്‍ ജാഫറിനൊപ്പം 75 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് നെല്‍ക്കൃഷി നടത്തുന്നയാളാണ് ഷബീറലി. ജനുവരിയില്‍ നെല്‍ക്കൃഷി കഴിയുന്നതോടെ പച്ചക്കറിയും വത്തക്കയും നടാറാണ് പതിവ്. ഇത്തവണ ഇതിനൊപ്പം അരയേക്കറില്‍ സൂര്യകാന്തിയും നടുകയായിരുന്നു. പതിവുപോലെ പച്ചക്കറിയും വിവിധ തരത്തിലുള്ള വത്തക്കകളും കൃഷിയിറക്കിയിട്ടുണ്ട്.
ഈ വര്‍ഷം സൂര്യകാന്തി കൃഷി വിജയകരമായാല്‍ അടുത്തവര്‍ഷവും തുടരാനാണ് പ്ളാന്‍. വിത്ത് പാകി അമ്ബതു ദിവസം കഴിഞ്ഞാല്‍ വിളവെടുക്കാന്‍ പാകമാവും. കൃഷിയുടെ സാദ്ധ്യതകള്‍ ആഴത്തില്‍ പഠിച്ച ശേഷമാവും അടുത്തതവണ കൃഷിയിറക്കുക. സൂര്യകാന്തിപ്പൂവ് ഉണക്കി 20 ദിവസം കഴിഞ്ഞാല്‍ എണ്ണ ഉത്പാദിപ്പിക്കാനാവും. ഈ സാദ്ധ്യതകളെക്കുറിച്ചൊക്കെ കൂടുതല്‍ പഠിക്കുന്നുണ്ട്. വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ കാണാന്‍ നിരവധി പേര്‍ പാടത്തേക്കെത്തുന്നുണ്ട്.