മുൻ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ പോലീസ് കേസെടുത്തു.

0
79

മധുര വിമാനത്താവളത്തിൽ അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) പാർട്ടി പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ പോലീസ് കേസെടുത്തു. എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായ ഇപിഎസ് ശിവഗംഗയിൽ പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ ചെന്നൈയിൽ നിന്ന് മധുരയിലേക്ക് പോകുമ്പോഴാണ് സംഭവം.

എയർപോർട്ടിൽ നിന്ന് ഷട്ടിൽ ബസിൽ പോകുമ്പോൾ രാജേശ്വരൻ എന്നയാൾ ബസിനുള്ളിൽ വെച്ച് ഇപിഎസിനെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ അടുത്ത സഹായിയായ എഐഎഡിഎംകെ നേതാവ് ശശികലയെ ഇപിഎസ് വഞ്ചിച്ചുവെന്ന് ആരോപിച്ച് രാജേശ്വര (42) ഫേസ്ബുക്കിൽ ലൈവ് റെക്കോർഡ് ചെയ്യാൻ തുടങ്ങി.

സംഭവത്തിന് പിന്നാലെ ഇപിഎസിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ രാജേശ്വരന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിക്കുകയും പിന്നീട് പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്‌തു. സംഭവമറിഞ്ഞ വിമാനത്താവളത്തിലുണ്ടായിരുന്ന എഐഎഡിഎംകെ പ്രവർത്തകർ രാജേശ്വരനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

ഇരു കക്ഷികളും പരാതി നൽകിയിട്ടില്ലെന്നാണ് ആദ്യം ആവണിയാപുരം പൊലീസ് വ്യക്തമാക്കിയത്. എന്നാൽ രാജേശ്വരൻ പിന്നീട് ഇപിഎസ്, അദ്ദേഹത്തിന്റെ പിഎസ്ഒ കൃഷ്‌ണൻ, ശിവഗംഗ എംഎൽഎ സെന്തിൽനാഥൻ, മുൻ മന്ത്രി മണികണ്ഠൻ എന്നിവർക്കെതിരെ പരാതി നൽകി. പൊതുസ്ഥലത്ത് ഇപിഎസിനെ ചീത്തവിളിച്ചതിന് രാജേശ്വരനെതിരെ ആവണിയാപുരം പോലീസും കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here