ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്ബോള്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഏറെ കാരണങ്ങളുണ്ട്.
അതിലൊന്നാണ് ഇന്ത്യന്‍ താരം ദീപിക പദുക്കോണ്‍ പുരസ്‌കാരച്ചടങ്ങ് ഹോസ്റ്റ് ചെയ്യുമെന്നത്. ഇപ്പോഴിതാ ചടങ്ങില്‍ പങ്കെടുക്കാനായി ലോസ് ഏഞ്ചല്‍സിലേക്ക് തിരിച്ചിരിക്കുകയാണ് ദീപിക.
ലോസ് ഏഞ്ചല്‍സിലേക്ക് പോകുന്നതിനായി ദീപിക പദുക്കോണ്‍ മുംബൈ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആകെ 16 അവതാരകരാണ് പരിപാടില്‍ ഉണ്ടാവുക. ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ട്രോയ് കോട്‌സൂണ്‍, ജെന്നിഫര്‍ കോനെല്ലി, സാമുവല്‍ എല്‍ ജാക്‌സണ്‍, മെലിസ മക്കാര്‍ത്തി, സോ സാല്‍ഡാന, ഡോണി യെന്‍, ജോനാഥന്‍ മേജേഴ്‌സ്, ക്വസ്റ്റ്‌ലോവ് എന്നിവരാണ് ദീപികയെ കൂടാതെ പുരസ്‌കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍.
മാര്‍ച്ച് 12 ന് ( ഇന്ത്യയില്‍ സംപ്രേക്ഷണം മാര്‍ച്ച് 13 ന് ) ലോസ് ഏഞ്ചലസിലെ ഡോളി തിയേറ്ററില്‍ വെച്ചാണ് ചടങ്ങ് നടക്കുക. ഇന്ത്യയില്‍ നിന്നുളള മൂന്ന് ചിത്രങ്ങളില്‍ മികച്ച ഗാനത്തിന് എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ മത്സരിക്കും. ഷൗനക് സെന്നിന്റെ ‘ഓള്‍ ദാറ്റ് ബ്രീത്ത്‌സ്’ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നു. ഗുനീത് മോംഗയുടെ ‘ദി എലിഫന്റ് വിസ്പറേര്‍സ്’ ആണ് മികച്ച ഡോക്യുമെന്ററിക്കായി മത്സരിക്കുന്ന മറ്റൊരു ചിത്രം.