ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാന്റിലും മുഖ്യമന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്തു. മേഘാലയയില്‍ കോണ്‍റാഡ് സാങ്മ രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. നാഗാലാന്റില്‍ നിഫിയു റിയോക്ക് ഇത് അഞ്ചാമൂഴമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. മേഖലയ്ക്ക് ബിജെപി കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്.