16 വർഷമായി പിണക്കം, വിജയ്‌യുടെ സിനിമകൾ കാണാറില്ല; വീണ്ടും ഒരുമിക്കാൻ തയാറാണെന്ന് നെപ്പോളിയൻ

0
121

‘ദേവാസുര’ത്തിലെ മുണ്ടയ്ക്കൽ ശേഖരനെ മലയാള സിനിമാ പ്രേക്ഷകർ അത്രപ്പെട്ടന്നൊന്നും മറക്കില്ല. നെപ്പോളിയൻ എന്ന അതുല്യ പ്രതിതിഭയാണ് മംഗലശേരി നീലകണ്ഠന്റെ എതിരാളിയായ മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത്. നിലവിൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ നടൻ വിജയിയുമായുള്ള പിണക്കത്തേക്കുറിച്ചും അത് അവസാനിപ്പിക്കാൻ താനൊരുക്കമാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു അഭിമുഖത്തിലാണ് നെപ്പോളിയൻ ഇക്കാര്യം വ്യക്തമാക്കിയത്.

2007-ൽ പോക്കിരി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവർക്കിടയിലും പിണക്കം സംഭവിച്ചത്. ഇതിനു ശേഷം ഇരുവരും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആ സംഭവത്തിനുശേഷം വിജയ് അഭിനയിച്ച ചിത്രങ്ങൾ കാണുന്നതുപോലും നിർത്തിയെന്ന് നെപ്പോളിയൻ പറഞ്ഞു. എന്നാലിപ്പോൾ വിജയിയുമായുള്ള പിണക്കം അവസാനിപ്പിച്ച് ഒരുമിച്ച് അഭിനയിക്കാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നെപ്പോളിയൻ.

“പിണക്കം അവസാനിപ്പിക്കാൻ തയ്യാറുണ്ടോ എന്ന് വിജയിയോട് ചോദിക്കണമെന്നുണ്ട്. പതിനഞ്ച് വർഷമായി ഇരുവരും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാതായിട്ട്. ഇത്രയും ഇടവേളയ്ക്കുശേഷം അദ്ദേഹം എന്നോട് സംസാരിക്കാൻ തയ്യാറാകുമോ എന്ന് അറിയില്ല. പക്ഷേ സംസാരിക്കാൻ ഞാൻ റെഡിയാണ്.” നെപ്പോളിയൻ പറഞ്ഞു.

വിജയും മാതാ പിതാക്കളുമായുള്ള അകൽച്ചയെപ്പറ്റിയും നെപ്പോളിയൻ അഭിമുഖത്തിൽ പറഞ്ഞു.  ഇന്ന്, നഗരം മുഴുവനും ലോകവും ഇതിനെക്കുറിച്ച് സംസാരിക്കുന്നു. അത് സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ ഈ വാർത്ത അമേരിക്കയിൽ വരെ എത്തിയിരിക്കുകയാണ്.”- നെപ്പോളിയൻ അഭിമുഖത്തിൽ പറഞ്ഞു. തന്റെ പേര് രാഷ്ട്രീയനേട്ടത്തിന് ഉപയോ​ഗിക്കുന്നതിനെതിരെ പിതാവ് എസ്.എ. ചന്ദ്രശേഖർ, മാതാവ് ശോഭ ചന്ദ്രശേഖർ എന്നിവരടക്കം 11 പേർക്കെതിരെ 2021-ൽ വിജയ് ചെന്നൈയിൽ ഒരു കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യമാണ് നെപ്പോളിയൻ അഭിമുഖത്തിനിടെ സൂചിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here