ഡല്‍ഹിയിലെ എംബസി ജീവനക്കാരെ കാണാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി എത്തിയത് ഓട്ടോയില്‍

0
69

ല്‍ഹി : വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുടെ യാത്ര എപ്പോഴും അവരുടെ ഔദ്യോഗിക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലായിരിക്കും.

ഒരു വന്‍ വാഹന വ്യൂഹം അവരെ പിന്തുടരാനും ഉണ്ടാകും. എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ജി 20 യോഗത്തില്‍ വിദേശ മാന്ത്രിമാരുടെ യോഗത്തിനെത്തിയ യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്റെത് വ്യത്യസ്തമായ യാത്രയായിരുന്നു.

ഡല്‍ഹിയിലൂടെ ഓട്ടോറിക്ഷയിലാണ് ബ്ലിന്‍കന്‍ യാത്ര ചെയ്തത്. ഓട്ടോയില്‍ വന്നിറങ്ങുന്നതിന്റെ ഫോട്ടോക്കും അദ്ദേഹം ചിരിച്ചുകൊണ്ട് പോസ് ചെയ്തു. യു.എസ് കോണ്‍സുലേറ്റിലെ ജീവനക്കാരെ കാണുന്നതിനായി വന്നപ്പോഴാണ് അദ്ദേഹം ഓട്ടോയില്‍ കയറിയത്. ജനങ്ങള്‍ തമ്മിലുള ബന്ധം ദൃഢമാക്കുന്നതിനായി ജീവനക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഔദ്യോഗിക വാഹന വ്യൂഹം വിസരമായിരിക്കണമെന്ന് ആരാണ് പറയുന്നത്? ന്യൂഡല്‍ഹിയിലെ യു.എസ് എംബസിയില്‍ ദീര്‍ഘകാലം ജോലി ചെയ്ത പ്രദേശിക ജീവനക്കാരോടൊപ്പം വളരെ സന്തോഷത്തോടെ യാത്ര ചെയ്യുന്ന ബ്ലന്‍കനെ കാണൂ. നമ്മുടെ പ്രശസ്തമായ ഓട്ടോഗ്യാങ്ങും അവരുടെ ഏറ്റവും പ്രമുഖമായ ‘ഓട്ടോകാഡും’ തൊട്ടുപിറകെ പിന്തുടരുന്നു. എന്തൊരു വരവാണ്!’ – ഇന്ത്യയിലെ യു.എസ് എംബസി ട്വീറ്റ് ചെയ്തു.യു.എസ് -ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ബ്ലിന്‍കന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ പങ്കാളിത്തത്തിന്റെ ശക്തിയും ഇന്തോ-പെസഫിക് മേഖല സുരക്ഷിതമാക്കുന്നതിനുള്ള അത്മാര്‍ഥതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ സന്ദര്‍ശനം. ഇന്ത്യയുടെ ആതിഥ്യമര്യാദക്കും നേതൃത്വത്തിനും നന്ദി. അവരുടെ ജി 20 അധ്യക്ഷ സ്ഥാനം എന്ന മോഹിപ്പിക്കുന്ന ആ അജണ്ടയിലും പങ്കാളിയാകാന്‍ തയാറാണ്.-ബ്ലിന്‍കന്‍ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here