ചണ്ഡീഗണ്ഡ്: ഹരിയാനയില്‍ ട്രക്ക് ബസിലേക്ക് ഇടിച്ചു കയറി ഏഴ് പേര്‍ മരിച്ചു.ഹരിയാനയിലെ അംബാല ജില്ലയില്‍ യമുന നഗര്‍- പഞ്ച്കുള ഹൈവേയിലാണ് സംഭവം നടന്നത്.നാല് പേര്‍ക്ക് പരിക്കേറ്റു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം നടന്നതെന്നും ഷഹ്സാദ്പുര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ബിര്‍ ബഹാന്‍ പറഞ്ഞു.
ഭാരം നിറച്ചു വന്ന ട്രക്ക് സഞ്ചരിക്കുന്ന ബസിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരു ഡ്രൈവര്‍മാരും അപകടനില തരണം ചെയ്തു. സംഭവത്തിന് പിന്നാലെ അന്വേഷണ നടപടികള്‍ ആരംഭിച്ചു.