അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം

0
83

തുര്‍ക്കി ഭൂകമ്പത്തിന്റെ നടുക്കും മാറും മുന്‍പ് അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു.തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പങ്ങള്‍ വലിയ വിനാശം വിതച്ചതിന് പിന്നാലെയാണ് ഈ ഭൂചലനം.

ഇന്ന് രാവിലെ 6.07 ഓടെയാണ് അഫ്ഗാനിസ്ഥാനില്‍ ഭൂചലനം ഉണ്ടായത്.ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here