നക്ഷത്രഫലം, ഓഗസ്റ്റ് 20, 2024

0
47

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​ജോലിയുടെ ഭാഗമായി ഇന്ന് യാത്ര വേണ്ടി വരും. ഈ യാത്ര പ്രതീക്ഷിച്ച ഫലം നൽകുകയും ചെയ്യും. മുടങ്ങി കിടന്നിരുന്ന ചില ജോലികൾ വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. എന്നാൽ തൊഴിൽ രംഗത്ത് അത്ര അനുകൂലമായ ഫലങ്ങളായിരിക്കില്ല. സഹപ്രവർത്തകരും മേലധികാരികളുമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ സംസാരം പരുഷമാകാതിരിക്കാൻ ഇന്ന് പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​​ഇന്ന് കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാനിടയുണ്ട്. എല്ലാ കാര്യങ്ങളിലും ജാഗ്രത ആവശ്യമുള്ള ദിവസമാണ്. ചില ബിസിനസ് ഇടപാടുകൾ അന്തിമമാക്കുന്നതിന് മുമ്പ് പല തവണ ആലോചിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ ഇവ ഭാവിയിൽ നിങ്ങൾക്ക് ദോഷകരമായേക്കാം. സുഹൃത്തുക്കളുമായി സന്തോഷത്തോടെ സമയം ചെലവിടും. സഹോരദരിയുടെ വിവാഹത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ ഇന്ന് അവസാനിക്കും.

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർക്ക് ഇന്ന് പ്രത്യേകതകൾ ഏറെയുള്ള ദിവസമായിരിക്കും. ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ചില മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്. ഇതിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. കുട്ടികളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കും. ചില കടങ്ങൾ വീട്ടാൻ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട്ചില പുതിയ പദ്ധതികൾ തയ്യാറാക്കും. പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടാകും. ഇന്ന് അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടി വരും. എതിർ ലിംഗത്തിൽ പെട്ട ഒരു സുഹൃത്തിൽ നിന്ന് മോശമായ അനുഭവം നേരിടേണ്ടി വരാനിടയുണ്ട്.

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

നിങ്ങളുടെ എല്ലാ ജോലികളും ഇന്ന് കൃത്യ സമയത്ത് പൂർത്തിയാക്കാൻ അവസരമുണ്ടാകും. നിങ്ങൾക്ക് പ്രിയപ്പെട്ട കാര്യങ്ങളിലേർപ്പെടാൻ അവസരമുണ്ട്. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകാനും അവസരമുണ്ടാകും. ഭൗതിക സുഖസൗകര്യങ്ങൾ മെച്ചപ്പെടും. മാനസിക സമാധാനവും സന്തോഷവും വർധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടും. മതപരമായ കാര്യങ്ങൾക്ക് പണം ചെലവഴിക്കാനിടയുണ്ട്.

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ബിസിനസിൽ പുതിയ അവരസങ്ങൾ ലഭിക്കും. ഇത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാൽ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കും. പഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നേരിട്ടിരുന്ന തടസ്സങ്ങൾ അവസാനിക്കും. ആത്മവിശ്വാസം വർധിക്കും. മികച്ച നേട്ടങ്ങൾക്ക് കഠിന പരിശ്രമം ആവശ്യമാണ്. ചില സാമൂഹിക പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. ഇത് നിങ്ങളുടെ ബഹുമാനം വർധിപ്പിക്കും.

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കുടുംബാംഗങ്ങളുമായി ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട്. മുൻകൂട്ടി പ്ലാൻ ചെയ്ത ചില ജോലികളിൽ തടസ്സം നേരിട്ടേക്കാം. എല്ലാ കാര്യങ്ങളിലും ഇന്ന് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. എതിരാളികൾ വർധിച്ചേക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും. ചില പദ്ധതികളിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിൽ നിങ്ങൾ വിജയിക്കും. വാഹനയോഗമുണ്ട്. ഇന്ന് പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്ക് അതിനുള്ള നടപടിക്രമങ്ങൾ അനുകൂലമാകും. മത്സരങ്ങളിൽ വിജയമുണ്ടാകും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്കും രാഷ്ട്രീയ പ്രവർത്തകർക്കും അനുകൂലമായ ദിവസമായിരിക്കും. വൈകുന്നേരം മംഗളകരമായ പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. ജോലിയിൽ സന്തുഷ്ടരായിരിക്കും. തർക്ക സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്.

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

കടം നൽകിയ തുക ഇന്ന് തിരികെ ലഭിച്ചേക്കും. ബന്ധുഗുണം ഉണ്ടാകും. ബിസിനസ് ലാഭകരമായിരിക്കും. തൊഴിൽ ആവശ്യങ്ങൾക്ക് ഇന്ന് യാത്ര വേണ്ടി വരുകയും ഇത് നിങ്ങൾ വിചാരിച്ച ഫലം നൽകുകയും ചെയ്യും. ആകസ്മികമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടാനിടയുണ്ട്. ജീവിത പങ്കാളിയെ സന്തോഷിപ്പിക്കാനായി ഇന്ന് പ്രത്യേകമായി എന്തെങ്കിലും ചെയ്തേക്കാം. മകനെയോ മകളുടെയോ വിവാഹത്തിന് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും.

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഇന്ന് നിങ്ങളുടെ അറിവ് മെച്ചപ്പെടും. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ നിങ്ങൾക്കൊപ്പം ഉണ്ടാകും. വൈകുന്നേരം ചില പ്രധാന ചർച്ചകളുടെ ഭാഗമാകാൻ അവസരം ലഭിക്കും. ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ചില പുതിയ പദ്ധതികൾ തയ്യാറാക്കിയയേക്കും. ഇതിൽ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യും. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഇന്ന് നിങ്ങളുടെ പ്രശസ്തി വർധിക്കും. ശത്രുക്കൾ ഇല്ലാതാകും. ബിസിനസ് ചെയ്യുന്നവർ ഏത് തരത്തിലുള്ള ഇടപാടുകളിലും വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്. ഏതെങ്കിലും പദ്ധതികളിൽ നിങ്ങളുടെ പണം കുടുങ്ങാനിടയുണ്ട്. പങ്കാളിയുടെ അനിഷ്ടം ഉണ്ടാകും. സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ വല്ലാതെ അലട്ടും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ഉണ്ടാകും.

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മുടങ്ങിക്കിടന്നിരുന്ന ചില ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. അലസത അകറ്റി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എങ്കിൽ മാത്രമേ വിജയം നേടാൻ സാധിക്കൂ. വൈകിട്ട് ചില മതപരമായ ചടങ്ങുകളുടെ ഭാഗമാകാൻ അവസരമുണ്ടാകും. ചില കുടുംബ പ്രശ്നങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ട്. ഇത് നിങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കിയേക്കാം. ഇന്ന് നിങ്ങളുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

സന്താനങ്ങളുടെ ഭാഗത്തുനിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ദിവസം അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യ പ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. ഭക്ഷണശീലങ്ങളിൽ ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. അധ്യാപക വിദ്യാർത്ഥി ബന്ധം മെച്ചപ്പെടും. മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കും. പുതിയ പദ്ധതികൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് സമയം അനുകൂലമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here