നിയമസഭയില്‍ കോണ്‍ഗ്രസിനുമുളള ഏക വനിതാ എംഎല്‍എയായി ഉമ തോമസ്

0
69

കൊച്ചി: കെവി തോമസിന്റെ പിന്‍ഗാമിയായി ഉമ തോമസ് നിയസഭയിലേക്ക് നടന്ന് കയറുന്നത് തൃക്കാക്കര കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഉമാ തോമസിന്റെ വിജയത്തിന്. പതിനഞ്ചാം കേരള നിയമസഭയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുളള ഏക വനിതാ എംഎല്‍എ കൂടിയായിരിക്കുകയാണ് ഉമാ തോമസ്. പ്രതിപക്ഷ നിരയില്‍ നിലവില്‍ ഉളള ഒരേയൊരു വനിതാ എംഎല്‍എ കെകെ രമയാണ്.

കെകെ രമയുടെ പാര്‍ട്ടിയായ ആര്‍എംപി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചത് യുഡിഎഫ് പിന്തുണയോടെ ആയിരുന്നു. എന്നാല്‍ ആര്‍എംപി യുഡിഎഫിന്റെ സഖ്യകക്ഷിയല്ല. ഉമാ തോമസ് എത്തുന്നതോടെ നിയമസഭയില്‍ കെകെ രമയ്ക്ക് ഒരു പെണ്‍കൂട്ട് കൂടിയാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here