ഐസിസി പുരുഷ ടി20 റാങ്കിങ്ങ്: ഇം​ഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്

0
53

ഐസിസിയുടെ പുരുഷ ടി20 ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ ഓസ്ട്രേലിയക്ക് എതിരായ പരമ്പര വിജയത്തിനു പിന്നാലെയാണ് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. ഇതോടെ 268 പോയിന്റുമായി ഇന്ത്യ ടി20 ടീം റാങ്കിങ്ങിൽ ഒരു പോയിന്റ് മെച്ചപ്പെടുത്തി. തൊട്ടു പിന്നിലുള്ള ഉള്ള ഇംഗ്ലണ്ടിനെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ് ഇന്ത്യ ഇപ്പോൾ.

ഞായറാഴ്ച പാക്കിസ്ഥാനെതിരായ നാലാം ടി20 മൽസരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ഇതും പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്താൻ കാരണമായി. ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ എന്നീ ടിമുകൾ 258 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ആരോൺ ഫിഞ്ച് നയിക്കുന്ന ഓസ്ട്രേലിയൻ ടീം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ന്യൂസിലൻഡ് അഞ്ചാം സ്ഥാനത്തു തന്നെ തുടരുകയാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ യഥാക്രമം 237, 224, 219 പോയിന്റുകളോടെ ആദ്യ പത്തിൽ ഇടം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here