ദുബൈ: വിവിധ രാജ്യങ്ങളിലെ ഫുട്ബാള്‍ ക്ലബുകള്‍ പങ്കെടുത്ത അണ്ടര്‍-13 ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബാളില്‍ ബാഴ്സലോണക്ക് കിരീടം.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ബ്രസീലിയന്‍ ക്ലബായ ക്രുസീറോയെ തകര്‍ത്താണ് സ്പാനിഷ് ടീം കപ്പില്‍ മുത്തമിട്ടത്. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ജയം. അന്താരാഷ്ട്ര ക്ലബുകളുടെ ജൂനിയര്‍ ടീമുകളായ 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്. യു.എ.ഇയില്‍നിന്ന് അല്‍നസ്ര്‍, അല്‍വാസല്‍, ഷബാബ് അല്‍ അഹ്ലി, അല്‍വഹ്ദ എന്നീ ടീമുകളും പങ്കെടുത്തു.
400ഓളം താരങ്ങള്‍ മാറ്റുരച്ച ടൂര്‍ണമെന്‍റില്‍ ചെല്‍സിയുടെ ഹെസേകിയ ഗ്രിംവേഡ് മികച്ച താരമായി. ക്രുസീറോയുടെ കെക് മസൂദോയാണ് ടോപ് സ്കോറര്‍. ബാഴ്സയുടെ പാേബ്ലാ പെനിയ മികച്ച ഗോള്‍ കീപ്പറായി. സില്‍വര്‍ കപ്പ് മത്സരത്തില്‍ വല്ലാഡോളിഡിനെ തോല്‍പിച്ച് വാകാടാക് ടീം കപ്പടിച്ചു.