ശബരിമല • നാണയങ്ങൾ എണ്ണിത്തീർന്നതോടെ മണ്ഡല, മകരവിളക്കു കാലത്ത് ശബരിമലയിലെ വരുമാനം 360 കോടി രൂപയായി ഉയർന്നു. നാണയങ്ങൾ രണ്ടു ഘട്ടമായി എണ്ണിത്തീർത്തപ്പോൾ 10 കോടി രൂപയാണ് കിട്ടിയത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25 വരെ നാണയങ്ങൾ എണ്ണിയപ്പോൾ 5.71 കോടി രൂപയും ഈ മാസം 5 മുതൽ വെള്ളിയാഴ്ച വരെ എണ്ണിയപ്പോൾ 4.29 കോടി രൂപയും ലഭിച്ചു.