ഹത്രാസ് യാത്ര : അറസ്റ്റു ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചു.

0
98

ദില്ലി: യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു. ഇരുവരും ദില്ലിയിലേക്ക് മടങ്ങുകയാണ്. ഉത്തര്‍പ്രദേശിലെ ഹഥ്റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരെയും യു പി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ദില്ലിയിലെ ഡിഎന്‍ഡി ഫ്ലൈ ഓവറില്‍ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്കും രാഹുലിന്‍റെയും പ്രിയങ്കയുടെയും വാഹനം ഉത്തര്‍പ്രദേശ് പൊലീസ് എത്തി തടയുകയായിരുന്നു. ഇരുവരെയും അല്‍പദൂരം നടന്നപ്പോഴേക്ക് പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. തടഞ്ഞാലും യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടഞ്ഞു.യമുന എക്സ്പ്രസ് വേയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ഹഥ്റസിലേക്ക് ഏതാണ്ട് 168 കിലോമീറ്റര്‍ ദൂരമുണ്ട്. തുടര്‍ന്ന് രാഹുലും പൊലീസും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പൊലീസിനെ എതിരിടാന്‍ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

LEAVE A REPLY

Please enter your comment!
Please enter your name here