സ്മാർട്ട് ഫോൺ ഉപയോഗത്തിൽ ഇന്ത്യ മുൻപന്തിയിൽ ; 30 ശതമാനത്തിൽ നിന്നും 265 ശതമാനം വർദ്ധനവ്

0
72

ന്യൂഡൽഹി : ഇന്ന് സ്മാർട്ട് ഫോണിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതിൽ ഇന്ത്യ മുന്നിലെന്ന് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ നാലു വർഷത്തെക്കാൾ നാലു മടങ്ങാണ് റെക്കോർഡ് വർദ്ധനവ്.

ഇന്റർനെറ്റിന്റെ ഉപയോഗം വർധിച്ചതോടെ, സാധാരണക്കാർ വരെ, ഓൺലൈൻ ബാങ്കിങ്, ഷോപ്പിംഗ്, ഇ-കോമേഴ്‌സ് എന്നിവയെല്ലാം തങ്ങളുടെ കയ്യിലിരിക്കുന്ന സ്മാർട്ട് ഫോണിലൂടെ സ്മാർട്ടായി ചെയ്യുന്നു. കൂടാതെ യൂട്യൂബ്, ഫേസ്‌ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെയും ഉപയോഗം 45% കൂടിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ വർധനവനുസരിച്ച് എല്ലാ സ്മാർട്ട് ഫോൺ കമ്പനികളും, അവരുടെ സർവീസിൽ മാറ്റങ്ങൾ വരുത്തി, കുറഞ്ഞ നിരക്കിൽ കൂടുതൽ ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകുന്നു. അതോടെ റെക്കോർഡ് വർധനവാണ് ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

കൂടാതെ 4 ജിയിൽ നിന്ന് 5 ജിയിലേക്കുള്ള ഉപഭോക്താക്കളുടെ വർധനവും ശ്രദ്ധേയമാണ്. 150 മില്യൺ 4 ജി ഉപയോഗിക്കുന്നവർ ഇന്ന് 2 മില്യൺ ഉപഭോക്താക്കൾ 5 ജിയിലേക്ക് മാറി. അതും ഇന്റർനെറ്റ് ഉപയോഗത്തിന്റെ വർധനവാണ് കാണിക്കുന്നത്. പരമാവധി ഉപയോഗം ഒരു മാസം 76 ശതമാനമേ വന്നിരുന്നുള്ളൂ. അതും 3 ജി 4 ജി ഉപയോഗം ഉൾപ്പെടെ , 13 ജിബിയുടെ 4 ജി ഉപയോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ വർഷത്തേക്കാൾ നാലു മടങ്ങാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഒരു ദിവസം ആറു മണിക്കൂറെങ്കിലും ഒരാൾ സ്മാർട്ഫോണിൽ ചെലവഴിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് നോക്കിയയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അമിത് മാർവാഹ പറഞ്ഞു.

ഓൺലൈൻ ക്ലാസുകൾ, എഡ്യൂക്കേഷൻ ആപ്പുകൾ, വിഡിയോകൾ എന്നിവയെല്ലാം ഒരു ഫോണിലേക്ക് ലഭ്യമായപ്പോൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. 30 ശതമാനത്തിൽ നിന്നും 265 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

അത് 2025 ആകുമ്പോഴേക്കും, നാലു മടങ്ങു കൂടി വര്ധനവുണ്ടാകുമെന്നു റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട് ഫോണുകൾ, കുറഞ്ഞ വിലയിൽ മാർക്കെറ്റിൽ ലഭ്യമാകുന്നതിനാൽ സാധാരണക്കാർക്കും അത് വാങ്ങാനാകും.

മൊബൈൽ ബ്രോഡ്ബാൻഡ് ഇന്ത്യ ട്രാഫിക് ഇന്ഡക്സിന്റെ റിപ്പോർട്ടിൽ ഇന്ത്യക്ക് മൊബൈൽ ഉപയോഗത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ്. നല്ല സേവനങ്ങൾ ഉണ്ടാകുമ്പോൾ ഉപഭോക്താക്കളുടെ എണ്ണവും വർധിക്കുമെന്ന് കമ്പനി അധികാരികൾ  പറയുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here