11/12/2020: പ്രധാന വാർത്തകൾ

0
96

പ്രധാന വാർത്തകൾ
📰✍🏼 രാ​ജ​സ്ഥാ​നി​ല്‍ വീ​ണ്ടും കൂ​ട്ട ശി​ശു മ​ര​ണം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഒ​മ്ബ​ത് ന​വ​ജാ​ത ശി​ശു​ക്ക​ളാ​ണ് കോ​ട്ട​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.
📰✍🏼ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്.
📰✍🏼ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച്‌ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. സംസ്ഥാനത്ത് പൗരത്വനിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്നാണ് ജെ.പി.നദ്ദയുടെ ആഹ്വാനം
📰✍🏼പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം
കുഞ്ഞ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
📰✍🏼കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി പ്രതിഷേധിച്ച്‌ സമരത്തിന് പിന്നാലെ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ആക്രമണത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സിപിഐഎം റിപ്പോര്‍ട്ട്.
📰✍🏼കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
📰✍🏼ഹൈക്കോടതിയിലെ ഉന്നത ഐടി ടീമിന്‍റെ നിയമനത്തിലെ നടപടിക്രമങ്ങള്‍ പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിയമനത്തില്‍ ഇടപെട്ടെന്ന ആരോപണങ്ങളുടെ പശ്ചാത്താലത്തിലാണ് നടപടി.
📰✍🏼രണ്ടാഴ്​ച പി​ന്നി​ട്ടി​ട്ട​ും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ടും​പി​ടി​ത്തം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രായ പ്ര​ക്ഷോ​ഭം റെ​യി​ല്‍ ത​ട​യ​ലു​ള്‍​പ്പെ​ടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാന്‍ ഒരു​ങ്ങി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍.
📰✍🏼സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും.
📰✍🏼ജയിലിനുള്ളില്‍ ഭീഷണിയുണ്ടായെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ വസ്തുതാവിരുദ്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
📰✍🏼ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ഇ-വിധാന്‍സഭ പദ്ധതിയുടെയും നിയമസഭാ ലോഞ്ച് നവീകരണത്തിന്റെയും കരാര്‍ ടെണ്ടര്‍ വിളിക്കാതെ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ തളളി.
📰✍🏼ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ട്ടു​ല​ക്ഷ​ത്തോ​ട​ടു​ക്കു​ന്നു. വ്യാ​ഴാ​ഴ്ച 1220 പേ​ര്‍​ക്കൂ​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 7,95,240 ആ​യി.
📰✍🏼കേരളമുള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് 23,523 കോടി രൂപ വായ്പയെടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍.
📰✍🏼രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം.
📰✍🏼ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതായും അതിന് പൊലീസ് കൂട്ടുനിന്നുവെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു.
📰✍🏼കൊവിഡ് വാക്സിന്‍ വിതരണത്തിന് സംസ്ഥാനത്ത് സജ്ജീകരണമൊരുക്കാനുള്ള നടപടികള്‍ തുടങ്ങി.
📰✍🏼മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്റെ ഭാര്യയുടെയും മകന്റെയും ബാങ്ക്‌ ഇടപാടുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) നിര്‍ദേശം.
📰✍🏼സിസ്‌റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി 22നു വിധി പ്രസ്‌താവിക്കും.
📰✍🏼സംസ്‌ഥാനത്ത്‌ ഇന്നലെ 4470 പേര്‍ക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. ഇന്നലെ 52,769 സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ 8.47 ആണ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. 26 പേര്‍ മരിച്ചു. 3858 പേര്‍ക്ക്‌ സമ്ബര്‍ക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്‌. 498 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്‌തമല്ല,ചികിത്സയിലായിരുന്ന 4847 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
📰✍🏼മലപ്പുറം 700, കോഴിക്കോട്‌ 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട്‌ 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട്‌ 114, കാസര്‍ഗോഡ്‌ 110 എന്നിങ്ങനെയാണ്‌ ജില്ലകളിലെ രോഗബാധ.
📰✍🏼സ്വകാര്യ കമ്ബനികള്‍ക്ക് രാജ്യത്തെ ഏത് റൂട്ടിലും ബസോടിക്കാന്‍ അനുമതി നല്‍കുന്ന കേന്ദ്ര റോഡ് ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി.
📰✍🏼സംസ്ഥാനത്ത് കണ്ടത്തിയ പുതിയ ഗണത്തില്‍പ്പെട്ട മലമ്ബനി യഥാസമയം കണ്ടെത്തി പകരാതെ തടയാനായെന്ന് മന്ത്രി കെ കെ ശൈലജ.
📰✍🏼പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി. സര്‍ക്കാരിനും യൂറോപ്പില്‍ കൃത്രിമ പ്രതിച്‌ഛായ സൃഷ്‌ടിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും സംശയനിഴലിലുള്ള ഇന്ത്യന്‍ ബിസിനിസ്‌ സ്‌ഥാപനമായ ശ്രീവാസ്‌തവാ ഗ്രൂപ്പും ചേര്‍ന്ന്‌ വമ്ബന്‍ വ്യാജപ്രചരണം നടത്തിയെന്ന്‌ റിപ്പോര്‍ട്ട്‌.
📰✍🏼സിന്ധു നദീതട നിവാസികളുടെ ഇഷ്‌ടഭക്ഷണ വിഭവങ്ങളില്‍ കന്നുകാലി മാംസം ഉള്‍പ്പെട്ടിരുന്നതായി പഠനം.
📰✍🏼പുതിയ പാര്‍ലമെന്റ്‌ മന്ദിരത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടു. നൂറു വര്‍ഷം മുമ്ബു നിര്‍മിച്ച പഴയ പാര്‍ലമെന്റ്‌ മന്ദിരം രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റിയെങ്കില്‍ പുതിയ മന്ദിരം രാജ്യത്തിന്റെ പ്രതീക്ഷകള്‍ സഫലമാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
📰✍🏼നീറ്റ് 2021 റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്
📰✍🏼തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഈ സാമ്ബത്തിക വര്‍ഷത്തെ വിഹിതത്തിന്റെ അവസാന ഗഡു 1494 കോടി രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.
📰✍🏼 സംസ്ഥാനത്ത്  അഞ്ച് ജില്ലകളിലേക്ക് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 76.38 ശതമാനം പോളിങ് രേഖപ്പെടുത്തി.
📰✍🏼മന്ത്രി എസി മൊയ്തീന്‍ പോളിംഗ് ആരംഭിക്കുന്നതിനിപ്പുറം വോട്ട് ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
📰✍🏼2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️രാജ്യത്തെ ഒറ്റിയെന്ന ആരോപണത്തില്‍ റഷ്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ നെതര്‍ലാന്റ്സ് പുറത്താക്കിയതായി ഡച്ച്‌ രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു.
📰✈️ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി പിന്നിട്ടു. ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 15,87,437 ആയി ഉയര്‍ന്നു
📰✈️10 ദശലക്ഷം ഡോസ് സ്പുട്നിക് വി കോവിഡ് -19 വാക്സിന്‍ വാങ്ങാന്‍ അര്‍ജന്റീന റഷ്യയുമായി സമ്മതിച്ചതായി പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് വ്യാഴാഴ്ച പറഞ്ഞു.
📰✈️അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിനിയാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ വ്യാഴാഴ്ച സര്‍ക്കാര്‍ കെട്ടിടം തകര്‍ക്കാന്‍ ശ്രമിച്ചു.
📰✈️കോവിഡ്​ പ്രതിരോധത്തി​െന്‍റ ഭാഗമായി ബഹ്റിനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി കോവിഡ്​ വാക്​സിന്‍ നല്‍കാന്‍ തീരുമാനമായി .
📰✈️അമേരിക്കയുടെ ഇടപെടലിലൂടെ ഇസ്‌റാഈലുമായി മറ്റൊരു അറബ് രാജ്യം കൂടി കരാറില്‍ ഒപ്പ് വെക്കാനൊരുങ്ങുന്നു. മൊറോകോ ആണ് ഏറ്റവും ഒടുവില്‍ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം പുലര്‍ത്തി കരാറില്‍ ഏര്‍പ്പെടുക.
📰✈️റഷ്യയുടെ ഡൂംസ് ഡേ വിമാനത്തില്‍ നിന്ന് സുപ്രധാന ഭാഗം മോഷ്ടിക്കപ്പെട്ടതായി റഷ്യന്‍ പോലീസ് സേന. അണ്വായുധ യുദ്ധസാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട വിമാനമാണിത്.
📰✈️ഫൈസറിന്റെ കൊവിഡ് വാക്സിന് കാനഡയിലും പച്ചക്കൊടി.
📰✈️കൊവിഡ് വാക്സിനായ സ്പുട്നിക് 5 സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് പൂര്‍ണമായും മദ്യപാനം ഉപേക്ഷിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റഷ്യ.
📰✈️ഒമാനിലേക്ക് വിമാനത്താവളങ്ങള്‍ വഴി വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ട.എന്നാല്‍, വിമാനത്താവളത്തില്‍ പരിശോധന തുടരും .
📰✈️ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. പ്രത്യേക നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
🎖️🏏🏀🏸🥍🏑⚽🎖️
കായിക വാർത്തകൾ
📰⚽ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ഏഴാം സീസണില്‍ ജയം അന്യമായി ഈസ്‌റ്റ് ബംഗാള്‍. ജംഷഡ്‌പുര്‍ എഫ്‌.സിക്കെതിരേ ഇന്നലെ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു
📰🏏കൊവിഡ് കാരണം നിറുത്തിവച്ചിരിക്കുന്ന ഇന്ത്യയിലെ അന്താരാഷ്ട്ര മത്സരങ്ങള്‍ ഫെബ്രുവരി – മാര്‍ച്ച്‌ മാസങ്ങളിലെ ഇംഗ്ളണ്ട് ടീമിന്റെ പര്യടനത്തോടെ ആരംഭിക്കുമെന്ന് ബി.സി.സി.ഐ.
📰🏏ഡിസംബര്‍ 26 മുതല്‍ സെഞ്ചൂറിയനിലും ജോഹന്നാസ്ബര്‍ഗിലും നടക്കാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്ബരയ്ക്കായി ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുമെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചു.
📰⚽ യുറോപ്പ ലീഗ് : മികച്ച വിജയത്തോടെ ആർസനൽ, ടോട്ടൻഹാം, മിലാൻ, ലെസ്റ്റർ ടീമുകൾ പ്രീക്വാർട്ടറിൽ
📰🎖️ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന 2020 ലെ ലോക അത്‌ലറ്റിക് ഇന്‍ഡോര്‍ ചാമ്ബ്യന്‍ഷിപ്പ് 2023 മാര്‍ച്ചിലേക്ക് മാറ്റിവച്ചതായി അത്‌ലറ്റിക്‌സിനായുള്ള ആഗോള ഭരണ സമിതി വ്യാഴാഴ്ച പ്രഖ്യാപിച്ചു.
📰🏏സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ത്ഥിവ് പട്ടേലിനെ ടീമിലെത്തിച്ച്‌ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ്.

LEAVE A REPLY

Please enter your comment!
Please enter your name here