ജോ ബൈഡൻ, കമല ഹാരിസ് : ടൈം മാസികയുടെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’

0
88

അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നിവരെ ടൈം മാഗസിൻ “പേഴ്‌സൺ ഓഫ് ദ ഇയർ” ആയി തിരഞ്ഞെടുത്തു.

അമേരിക്കയുടെ ഇപ്പോഴത്തെ കഥ മാറ്റി മറിച്ചു എന്നുള്ള ബഹുമതി ബൈഡനും, ഹാരിസും നേടി. ഭിന്നിപ്പിനേക്കാളും, ക്രോധത്തെക്കാളും, സമാനുഭാവത്തിന്റെ ശക്തികൾ ആണ് വലുതന്ന് കാണിച്ചതിനും, ദുഃഖം നിറഞ്ഞ ഈ ലോകത്ത് രോഗശാന്തിയെക്കുറിച്ചുള്ള ഒരു  കാഴ്ചപ്പാട്  അവർക്ക്  പങ്കുവെക്കാൻ സാധിച്ചുവെന്നും , ടൈം മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് എഡ്വേഡ് ഫെൽ‌സെന്തൽ പറഞ്ഞു.

പല തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും ഒരു കാലഘട്ടത്തിൽ ടൈം മാഗസിന്റെ “പേഴ്‌സൺ ഓഫ് ദ ഇയർ” ആയിരുന്നു. എന്നാൽ ഇതാദ്യമായാണ് ഞങ്ങൾ ഒരു ഉപരാഷ്ട്രപതിയെ, ഈ പദവിയിലേക്ക് ഉൾപ്പെടുത്തുന്നത്, ഫെൽ‌സെന്താൽ കുറിച്ചു.

ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കേഴ്സ് പ്രവർത്തകനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും , മൂവ്മെന്റ് ഫോർ റേഷ്യൽ ജസ്റ്റിസ്, ‌ ഡോ. ​​ആന്റണി ഫൗസിയും, ടൈം മാഗസിന്റെ പേഴ്‌സൺ ഓഫ് ദി ഇയർ സ്ഥാനാർത്ഥികളായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here