കോവിഡ്: ശബരിമല മേൽശാന്തി നറുക്കെടുപ്പ് വൈകും

0
79

പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശബരിമല മേൽശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് വൈകുമെന്ന് ദേവസ്വം ബോർഡ് . ഇത്തവണ മേൽശാന്തി തെരഞ്ഞെടുപ്പിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. അതിനാൽ അപേക്ഷകരെ കുറിച്ചുള്ള വിജിലൻസ് അന്വേഷണവും വൈകിയേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇത്തവണ ശബരിമല മേൽശാന്തി പരിഗണനയിലേയ്ക്ക് 55അപേക്ഷകരും, മാളികപ്പുറം മേൽശാന്തി പരിഗണനയിലേയക്ക് 34 അപേക്ഷകരുമാണുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ പൂജകൾ ചടങ്ങുകൾ മാത്രമായി ചുരുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here