ഗുവാഹത്തിയില്‍ 91 കോടി വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യം പിടികൂടി

0
102

ഗുവാഹത്തി| അസമിലെ ഗുവാഹത്തിയില്‍ 91 കോടി വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യം പിടികൂടി. ഗുവാഹത്തി കസ്റ്റംസ് ഡിവിഷനിലെ ഒരു സംഘമാണ് 11.56 കിലോഗ്രാം വരുന്ന തിമിംഗല വിസര്‍ജ്യം പിടികൂടിയത്.

അന്താരാഷ്ട്ര വിപണിയില്‍ 91 കോടി രൂപയാണ് ഇതിന്റെ ഏകദേശ മൂല്യമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാലിദ്വീപ്, ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, മഡഗാസ്‌കര്‍, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ കടല്‍ത്തീരങ്ങളിലാണ് തിമിംഗല വിസര്‍ജ്യം സാധാരണയായി കാണപ്പെടാറുള്ളതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. ചില രാജ്യങ്ങളില്‍ തിമിംഗല വിസര്‍ജ്യവും തിമിംഗലങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും നിരോധിച്ചിരിക്കുന്നുവെങ്കിലും ചിലയിടങ്ങളില്‍ ഇത് അനുവദനീയമാണ്.

ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരകരാര്‍ അനുസരിച്ച്‌ തിമിംഗല വിസര്‍ജ്യ വ്യാപാരം വിലക്കിയിട്ടുണ്ട്. എന്നാല്‍ മാലിദ്വീപ്, ന്യൂസിലാന്റ് ഗള്‍ഫ് രാജ്യങ്ങള്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ വ്യാപാരം അനുവദനീയമാണ്. ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമത്തിലെ സംരക്ഷണ പട്ടിക 2ല്‍ ആണ് എണ്ണത്തിമിംഗലങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here