വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആശ ശരത്.
അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് താരം. ആശയുടെ ഭര്‍ത്താവ് ശരത്തും മക്കളായ ഉത്തരയും കീര്‍ത്തനയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. കഴിഞ്ഞ വര്‍ഷമാണ് ‘ ഖെദ്ദ’ എന്ന ചിത്രത്തിലൂടെ ഉത്തര സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്.
ഇപ്പോഴിതാ ഇളയ മകള്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ആശ ശരത്. യുകെയിലെ വാര്‍വിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ എന്റെ കൊച്ചു പങ്കുവിനെ കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. ശക്തയും ധൈര്യവതിയും മിടുക്കിയുമാണ് നീ എന്ന് എപ്പോഴും ഓര്‍ക്കുക. നീ ഒത്തിരി സ്‌നേഹിക്കപ്പെടുന്നവളാണ്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു എന്നുമാണ് ആശ കുറിച്ചത്. കുടുംബസമേതമുളള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ക്ക് താഴെ കീര്‍ത്തനയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്.