യുക്രെയ്‌ന് എഫ്-16 യുദ്ധ വിമാനങ്ങൾ നൽകില്ല: ബൈഡൻ

0
62

റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുക്രൈൻ ആവശ്യപ്പെട്ട എഫ്-16 യുദ്ധവിമാനങ്ങൾ നൽകില്ലെന്ന് അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്‌ന്റെ ചെറുത്തുനിൽപ്പിനുള്ള പ്രതികാരം റഷ്യ ആരംഭിച്ചതായി പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം. കിഴക്കൻ മേഖലയിൽ റഷ്യ നിരന്തരമായ ആക്രമണങ്ങൾ നടത്തിയിരുന്നു.

കഴിഞ്ഞയാഴ്ച, അമേരിക്കയും ജർമ്മനിയും രാജ്യത്തിന് യുദ്ധ ടാങ്കുകൾ നൽകുമെന്ന് അറിയിച്ചിരുന്നു. വാഗ്ദാനം ചെയ്ത ആയുധങ്ങളുടെ വിതരണം വേഗത്തിലാക്കാൻ സെലെൻസ്‌കി അഭ്യർത്ഥിച്ചിട്ടുണ്ട്. പശ്ചാത്യരാജ്യങ്ങൾ വാഗ്ദാനം ചെയ്ത നൂറുകണക്കിന് ആധുനിക ടാങ്കുകളും യുദ്ധ ഉപകരണങ്ങളും അടുത്തായി യുക്രെയ്‌നിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യൻ സൈന്യം ബഖ്മുത് സെക്ടറിലെ ഒരു ഡസൻ ജനവാസ കേന്ദ്രങ്ങളിൽ ഷെല്ലാക്രമണം നടത്തി. സെൻട്രൽ സപ്പോരിജിയ മേഖലയിലും തെക്കൻ കെർസൺ മേഖലയിലും റഷ്യൻ സൈന്യം 40 ലധികം ജനവാസ കേന്ദ്രങ്ങളിൽ ഷെല്ലാക്രമണം നടത്തി.

അതേസമയം, ഡൊനെറ്റ്‌സ്‌ക് മേഖലയിലെ നിരവധി പട്ടണങ്ങളിലും ഗ്രാമങ്ങളിലും മുന്നേറാനുള്ള റഷ്യൻ ശ്രമങ്ങളെ യുക്രെയ്ൻ സൈന്യം പ്രതിരോധിച്ചു. റഷ്യൻ പക്ഷത്ത് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടും കിഴക്കൻ മേഖലയിലെ റഷ്യൻ ആക്രമണങ്ങൾ നിരന്തരമായിരുന്നുവെന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച സെലെൻസ്‌കി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here