പൊഴിയൂർ​ സർക്കാർ യുപി സ്കൂൾ പ്രീ പ്രൈമറി സ്കൂൾ ഇനി മുതൽ ഹൈ ടെക്

0
50

തിരുവനന്തപുരം: ഹൈടെക് ആയി പെ‍ാഴിയൂർ ഗവ യുപി സ്കൂളിലെ പ്രീപ്രൈമറി ക്ലാസ് മുറികൾ. വിദ്യാർഥികളുടെ മാനസിക വികാസം ലക്ഷ്യമിട്ട് അടിമുടി ഹൈടെക് രീതിയിൽ ആക്കിയ ക്ലാസ് മുറികളിൽ ഇനി വിദ്യാർത്ഥികൾക്ക് ഹൈടെക് പഠനം. അക്ഷരങ്ങൾ തെളിയാത്ത പഴയകാല കറുത്ത ബോർഡുകൾക്ക് പകരം പ്രോജക്ടറുകളാണ് ഇനി വിദ്യാർത്ഥികൾക്ക് കൂട്ട്. അക്കങ്ങളും, അക്ഷരങ്ങളും വിദ്യാർഥികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ വ്യത്യസ്ത അളവുകളിൽ ചുമരുകളിൽ പതിച്ചിട്ടുണ്ട്. ക്ലാസ് മുറിക്കുള്ളിൽ തന്നെ നിർമിച്ച അക്ഷര മരത്തിന്റെ ചില്ലകളിൽ തൂങ്ങിയാടുന്ന അക്ഷരങ്ങൾ വേഗം ഹൃദ്യസ്ഥമാകാൻ വിദ്യാർഥികളെ സഹായിക്കും.

ആധുനിക രീതിയിലുള്ള ബെഞ്ചും ഡസ്കും ഷെൽഫുകളും ആരെയും ആകർഷിക്കുന്നതാണ്. വൻകിട മാളുകളിലെ പാർക്കുകളിലേതിനു സമാനമായ കളിപ്പാട്ടങ്ങളും ക്ലാസ് മുറികളിൽ യഥേഷ്ടം. പ്രീപ്രൈമറി സ്കൂളുകളുടെ വികസനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കേരള സ്റ്റാർസ് പദ്ധതി പ്രകാരമാണ് ക്ലാസ് നവീകരണം. പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിൽ തീരദേശത്തെ ഏക സ്കൂളായ പെ‍ാഴിയൂരിൽ പതിനെ‍ാന്ന് ലക്ഷം രൂപ ചെലവിട്ടാണ് ക്ലാസ് ഒരുക്കുന്നത്. താലൂക്കിലെ നാലു സ്കൂളുകളിൽ ഇത്തരം ക്ലാസ് മുറികൾ നിർമിക്കുന്നുണ്ട്. പെ‍ാഴിയൂർ യുപി സ്കൂളിലെ നവീകരിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം 31ന് ഉച്ചയ്ക്ക് 3.30ന് കെ. ആൻസലൻ എംഎൽഎ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here