എല്ലാ വര്‍ഷവും ജനുവരി ഒമ്പതിന് രാജ്യം പ്രവാസി ഭാരതീയ ദിവസ്/എന്‍ആര്‍ഐ ദിനം ആചരിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ കോവിഡ് വ്യാപനം കാരണം വെര്‍ച്വലാണ് ഈ ദിനം ആചരിച്ചിരുന്നത്. എന്നാല്‍ ഏകദേശം നാല് വര്‍ഷത്തിന് ശേഷം ഇത്തവണ ഗംഭീരമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തവണ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്?
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത് എന്ന് ഒരുപക്ഷേ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ. 1915 ജനുവരി 09 ന് ആണ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിന് വഴിയൊരുക്കി. അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കത്തിന്റെയും സ്മരണയിലാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. വിദേശത്ത് തങ്ങളുടെ മേഖലകളില്‍ പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യക്കാരെ ഈ ദിനത്തില്‍ ആദരിക്കുന്നു.
പ്രവാസി ഭാരതീയ ദിവസിന്റെ ചരിത്രം
1915-ല്‍ ലക്ഷ്മിമാല്‍ സിംഗ്വി കമ്മിറ്റിയാണ് ഈ ദിനം രൂപപ്പെടുത്തിയത്. 2015-ല്‍ ഇത് പരിഷ്‌കരിച്ചു. 2002-ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2003-ല്‍ ആദ്യമായി പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. അതിനുശേഷം രണ്ട് വര്‍ഷം കൂടുമ്പോള്‍ ഈ ദിനം ആഘോഷിക്കുന്നു. കൊറോണ വൈറസ് കാരണം 2021ല്‍ പ്രവാസി ഭാരതീയ ദിവസ് വെര്‍ച്വലായി ആഘോഷിച്ചു. ഈ വര്‍ഷം 17-ാമത് പ്രവാസി ഭാരതീയ ദിവസാണ് നാം ആഘോഷിക്കുന്നത്.
ഇത്തവണത്തെ പ്രമേയം..
എല്ലാ വര്‍ഷവും ഈ ദിനം ആഘോഷിക്കാന്‍ ഒരു പുതിയ പ്രമേയം തിരഞ്ഞെടുക്കുന്നു. വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, പ്രവാസി ഭാരതീയ ദിവസ് 2023 ന്റെ ഔദ്യോഗിക തീം “Diaspora: Reliable Partners for India’s Progress in Amrit Kaal.” എന്നതാണ്. ഈ വിഷയം രാജ്യത്തിന്റെ വികസനത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ പ്രാധാന്യത്തെ കേന്ദ്രീകരിക്കുന്നു.
പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നതിനുള്ള പ്രത്യേക കാരണങ്ങള്‍
–വിദേശത്ത് പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യക്കാരെ ആദരിക്കുന്നു.
–വിദേശ ഇന്ത്യക്കാര്‍ക്കും രാജ്യക്കാര്‍ക്കും ഇടയില്‍ ഒരു ശൃംഖല സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക.
–രാജ്യത്തെ യുവാക്കളെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെടാം.
–നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് പ്രവാസി ഭാരതീയ ദിവസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.