ഭോപ്പാല്‍: മദ്ധ്യപ്രദേശ് രേവയില്‍ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്ന് വീണത്. രേവയിലെ ക്ഷേത്രത്തിന്റെ താഴിക കുടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
മോശം കാലാവസ്ഥയും മൂടല്‍ മഞ്ഞുമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിടരുത്തല്‍. അപകടത്തിൽ ക്യാപ്റ്റൻ വിശാൽ യാദവ് (30) കൊല്ലപ്പെടുകയും ട്രെയിനി പൈലറ്റ് അൻഷുൽ യാദവിനെ പരിക്കുകളോടെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.