ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി രാകേഷ് അസ്താനയെ നിയമിച്ചു

0
327

ന്യൂഡല്‍ഹി: സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചു. സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചു വരുന്നതിടെയാണ് ബിഎസ്എഫ് ഡയറക്ടര്‍ ജനറലായുള്ള നിയമനം.

1984 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഒപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലിന്റെ അധിക ചുമതലയും അദ്ദേഹത്തിന് ഉണ്ടാകും.

നിരവധി കേസുകള്‍ അന്വേഷിച്ച അദ്ദേഹം കാലിത്തീറ്റ കുംഭകോണ കേസില്‍ 1997 ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2002 ലെ ഗോധ്ര സബര്‍മതി എക്‌സ്പ്രസ് തീവെയ്പ്പ് കേസ് അന്വേഷിച്ചതും ഇദ്ദേഹമാണ്. സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ശ്രദ്ധേയനായിരുന്നു അസ്താന.

LEAVE A REPLY

Please enter your comment!
Please enter your name here