കലോത്സവത്തിന് നോൺവെജും വിളമ്പും 

0
100

കോഴിക്കോട് : അടുത്തവർഷം മുതൽ കലോത്സവ മാന്വൽ പരിഷ്ക്കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി വി.ശിവൻകുട്ടി. കലോത്സവത്തിന് സ്ഥിരമായി സസ്യാഹാരം മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

15000 കുട്ടികൾ എന്നത് ഒരു വലിയ സംഖ്യ ആണ് ഭക്ഷണം വിളമ്പാൻ സർക്കാരിന് ബുദ്ധിമുട്ടില്ല. വീട്ടിൽ നിന്നും മാറി നിന്ന് ഇത്തരം ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത വർഷം ഇക്കാര്യം നേരത്തെ തന്നെ കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ച് കൃത്യമായ എണ്ണം കണക്കാക്കി രണ്ടുതരം ഭക്ഷണവും വിളമ്പുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കഴിഞ്ഞ അറുപതുവർഷമായി പിന്തുടരുന്ന രീതിക്കാണ് സർക്കാർ മാറ്റം വരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here