കാസർഗോഡ്: കാസര്‍ഗോഡ് കുമ്പളയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നായിക്കാപ്പ് സ്വദേശി ഹരീഷ്(38)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. തലയ്ക്കും കഴുത്തിനും ഗുരുതരമായി വെട്ടേറ്റ ഹരീഷ് മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.