മലപ്പുറം: മലപ്പുറം മമ്പാട് ആംബുലൻസ് ഇരുചക്ര വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രകാരനായ യുവാവ് മരിച്ചു. ബിഹാര്‍ സ്വദേശി മുഹമ്മദ് ഗുലാം ആലം (25) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അപകടം. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും രോഗിയുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന 108 ആംബുലൻസും മഞ്ചേരി ഭാഗത്ത് നിന്ന് നിലമ്പൂരിലേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബൈക്ക് ലോറിയെ മറികടക്കുമ്പോള്‍ നിയന്ത്രണം വിട്ട് ആംബുലൻസിൽ ഇടിക്കുകയിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ
യുവാവിനെ ഉടൻ തന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരു വാഹങ്ങളുടെയും ഇടിയുടെ ആഘാതത്തിൽ ശരീരത്തിലുണ്ടായ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.