ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസറ്റ് വമ്പന്‍ ലീഡുമായി ഇന്ത്യ പിടിമുറുക്കി. മൂന്നാം ദിനം രാവിലെ തന്നെ അവസാന രണ്ടു വിക്കറ്റുകള്‍ കൂടി പിഴുത് 150 റണ്‍സിന് ബംഗ്ലാ ഇന്നിങ്‌സ് ഇന്ത്യ അവസാനിപ്പിക്കുകയായിരുന്നു. 254 റണ്‍സിന്റെ മികച്ചല ലീഡാണ് ഇതോടെ ഇന്ത്യക്കു ലഭിച്ചത്. തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മൂന്നോവറില്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ ഒമ്പതു റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 404 റണ്‍സെടുത്തിരുന്നു.
എട്ടു വിക്കറ്റിനു 133 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍ ഇന്നു കളി പുനരാരംഭിച്ചത്. 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പേഴേക്കും ശേഷിച്ച രണ്ടു വിക്കറ്റുകള്‍ കൂടി പിഴുത് ബംഗ്ലാ ഇന്നിങ്‌സിനു ഇന്ത്യ തിരശീലയിടുകയായിരുന്നു. എബാദത്ത് ഹുസൈനെ (17) കുല്‍ദീപ് യാദവും മെഹ്ദി മിറാസിനെ (25) അക്ഷര്‍ പട്ടേലുമാണ് മടക്കിയത്.
ഇന്ത്യക്കായി കുല്‍ദീപ് അഞ്ചു വിക്കറ്റ് നേട്ടം കൊയ്തു. മുഹമ്മദ് സിറാജിനു മൂന്നും ഉമേഷ് യാദവ്, അക്ഷര്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതവും ലഭിച്ചു. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (0), സക്കീര്‍ ഹസന്‍ (20), യാസിര്‍ അലി (4), ലിറ്റണ്‍ ദാസ് (24), മുഷ്ഫിഖുര്‍ റഹീം (28), നായകന്‍ ഷാക്വിബുല്‍ ഹസന്‍ (3), നൂറുല്‍ ഹസന്‍ (16), തെയ്ജുല്‍ ഇസ്ലാം (0) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.