ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിച്ചാല്‍ ഗുണങ്ങള്‍ പലതുണ്ട്

0
94

മിക്കവാറുമുള്ള മധുര പലഹാരങ്ങളിലെ പ്രധാന ചേരുവകളില്‍ ഒന്നാണ് നെയ്യ്. മിക്കവരുടേയും ഇഷ്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്ന്. നിത്യവുമുള്ള നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ശുദ്ധീകരിച്ച എണ്ണകളുടെ ഉപയോഗത്തിന് പകരം നെയ്യ് തിരഞ്ഞെടുക്കുന്നത് പാചകത്തിലും ആരോഗ്യത്തിലും നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് സഹായിക്കും.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന ഉല്‍പ്പന്നമായാണ് ആളുകള്‍ നെയ്യിനെ കണക്കാക്കുന്നതെങ്കിലും കൃത്യമായി കഴിച്ചാല്‍ അത് ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. നെയ്യില്‍ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍  സഹായിക്കുന്നു.

നെയ്യില്‍ നല്ല അളവില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, ഇ, ഡി എന്നിവയാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. നല്ല കൊഴുപ്പുകള്‍ തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. ഇത് ശരീരത്തിന് വളരെയധികം ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

നെയ്യിലെ വിറ്റാമിന്‍ എ യുടെ സാന്നിധ്യം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പോഷകമാണ്. നിങ്ങള്‍ക്ക് മലബന്ധം ഉണ്ടെങ്കില്‍ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് കഴിക്കുക. നിങ്ങളുടെ ദഹനനാളത്തെ സുഖപ്പെടുത്തുന്നതിലൂടെ ദഹനത്തെ സഹായിക്കും. ഇത് മലബന്ധ പ്രശ്‌നം തടയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here