വയനാട്ടിലെ ബാണാസുര മലയില്‍ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് എസ്.പി ജി. പൂങ്കുഴലി. മാവോയിസ്റ്റ് സംഘത്തില്‍ നിന്നും പൊലീസിനുനേരെ വെടിവയ്പുണ്ടായി. മാവോയിസ്റ്റ് സംഘത്തിലെ എല്ലാവരുടെ പക്കലും ആയുധമുണ്ടായിരുന്നെന്നാണ് നിഗമനം. സംഘത്തിലെ ആളുകളെ തിരിച്ചറിയാനായിട്ടില്ലെന്നും എസ്.പി പറഞ്ഞു.അതിനിടെ, ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് പൊലീസ് മാധ്യമങ്ങളെ പ്രവേശിപ്പിച്ചു.സ്ഥലത്ത് പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തെ മരങ്ങളില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയ നിലയിലാണ്. വനത്തിലും പരിസരപ്രദേശങ്ങളും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം, മൃതദേഹം കാണാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് അടക്കം പ്രതിഷേധിച്ച നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് നീക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാവോയിസ്റ്റ് വേട്ട തുടര്‍ക്കഥയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.