സാവോ പോളോ: അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫുട്ബോൾ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. അർബുദ ബാധിതനായ അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കത്തതിനെ തുടർന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്.
പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മകളാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പെലെയുടെ മകൾ വാർത്ത പങ്കുവെച്ചത്.എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ പെലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനാണ്.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. 1958, 1962, 1970 ലോകകപ്പുകളിൽ കിരീടം നേടിയ ബ്രസീൽ ടീമംഗമായിരുന്നു പെലെ. മൂന്ന് വിശ്വകിരീടങ്ങൾ നേടുന്ന ഏക താരവും പെലെയാണ്.