ദോഹ: ലോകകപ്പിൽ കരുത്തരായ ബെൽജിയത്തെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് മൊറോക്കോ കീഴടക്കിയത്. ലോകഫുട്ബോളിലെ മിന്നും താരങ്ങളെല്ലാം ബൂട്ടുകെട്ടിയിറങ്ങിയ ബെൽജിയത്തിനെതിരേ മികച്ച കളിയാണ് മൊറോക്കോ പുറത്തെടുത്തത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൊറോക്കോ വലകുലുക്കിയത്. ഇതോടെ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തെത്താനും മൊറോക്കയ്ക്കായി.