കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി.

0
40

തിരുവനന്തപുരം : കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകള്‍ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

ബസ്സുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്‍റെ കടുത്ത നിലപാട് കാരണമാണ് സർവീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകള്‍ വാദിക്കുന്നു.

വണ്‍ ഇന്ത്യ വണ്‍ ടാക്സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാല്‍ ഇത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അംഗീകരിക്കുന്നില്ലെന്നും ആണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ വാദം.

തമിഴ്നാട്ടില്‍ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങള്‍ക്ക് ഉയർന്ന നികുതി വേണമെന്ന് നിലപാടെടുത്തതോടെയാണ് സർവീസുകള്‍ നിർത്തിവയ്ക്കേണ്ടി വന്നതെന്നും ബസ് ഉടമകള്‍ വിശദീകരിക്കുന്നു. സർവീസ് മുടങ്ങിയതോടെ തമിഴ്നാട്ടിലേക്കുള്ള ഒട്ടേറെ യാത്രക്കാരും പ്രതിസന്ധിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here