പലതരം കള്ളന്മാരെ കണ്ടിട്ടുണ്ട്. മോഷണത്തിന്റെ വിവിധ തരത്തിലുള്ള ഓപ്പറേഷനുകള്‍ കണ്ട് അദ്ഭുതപ്പെട്ടിട്ടുമുണ്ട്. മോഷണം തൊഴിലായി സ്വീകരിക്കുന്നവരും ഒട്ടേറെപ്പേര്‍. എന്നാല്‍ മോഷണം എന്ന ലക്ഷ്യത്തിനായി ഒരു സ്ഥാപനംതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കേട്ടാലോ? അതിലെ ജോലിക്കാര്‍ക്ക്പ്രതിമാസ ശമ്പളവും യാത്രാ അലവന്‍സും സൗജന്യ ഭക്ഷണവും താമസവുമുള്‍പ്പെടെ നല്‍കുന്നുണ്ടെന്നുകൂടി അറിഞ്ഞാലോ?
അതിശയിക്കേണ്ട, സംഭവം സത്യമാണ്. ഉത്തര്‍പ്രദേശിലെ ഖൊരക്പുര്‍ റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നകണ്ടെത്തല്‍. പിടികൂടിയവരില്‍ പ്രായപൂര്‍ത്തിയാവാത്ത പയ്യനുമുണ്ട്. ഗൊരഖ്പുര്‍ റെയില്‍വേ പോലീസ് എസ്.പി. സന്ദീപ് കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് കേസന്വേഷണകണ്ടെത്തല്‍. പിടികൂടിയവരില്‍ പ്രായപൂര്‍ത്തിയാവാത്ത പയ്യനുമുണ്ട്. ഗൊരഖ്പുര്‍ റെയില്‍വേ പോലീസ് എസ്.പി. സന്ദീപ് കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനോജ് മണ്ഡല്‍ (35) എന്നയാളാണ് ഇവരുടെ കിങ്പിന്‍. പത്തൊന്‍പതുകാരനായ കരണ്‍ കുമാര്‍, മനോജിന്റെ ഇളയ സഹോദരനായ പതിനഞ്ചുകാരന്‍ എന്നിവരെയാണ് മനോജിനൊപ്പം പിടികൂടിയത്. ഒരാഴ്ചയോളം പണിയെടുത്ത് ഇരുന്നൂറോളം സി.സി.ടി.വി ദൃശ്യങ്ങളിലൂടെ സഞ്ചരിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്. പിടിക്കപ്പെടുമ്പോള്‍ ഇവരുടെ കൈയില്‍ പത്തുലക്ഷത്തോളം രൂപ വിലവരുന്ന 44 ആന്‍ഡ്രോയിഡ് ഫോണുകളും തോക്ക്, കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നു.
റൂം വാടകയ്‌ക്കെടുത്ത് കൂട്ടമായും ചില ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഒരാളെ ഓട്ടോ സ്റ്റാന്‍ഡിലോ മറ്റോ നിര്‍ത്തും. മോഷ്ടിച്ച മുതലുകള്‍ അതിവേഗം ഇയാളുടെ കൈകളിലെത്തിക്കും. ഉടന്‍തന്നെ ഇയാള്‍ അതുമായി മുങ്ങും. പശ്ചിമബംഗാള്‍ വഴിയാണ് ബംഗ്ലാദേശിലേക്ക് കടത്തുക. പ്രാദേശിക കടത്തുകാര്‍ മുഖേനെ നേപ്പാളിലേക്കും കടത്തി ഉയര്‍ന്ന ലാഭം കൊയ്യും. ഖൊരക്പുര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് വെള്ളിയാഴ്ചയാണ് പ്രതികളെ പിടികൂടിയത്. സംഘത്തെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.