തൃശൂർ • അതിരപ്പിള്ളി റോഡില്‍ ഭീതിപരത്തി ഒറ്റയാൻ ‘കബാലി’ ഇന്നും റോഡിലിറങ്ങി. ഒറ്റയാനില്‍നിന്ന് രക്ഷനേടാന്‍ കാറും ലോറിയും ഉൾപ്പെടെ പിന്നോട്ടോടിച്ചു. മലക്കപ്പറയിൽനിന്ന് തേയില കയറ്റിവന്ന ലോറി ഉൾപ്പെടെ ആന തടഞ്ഞു.
പിന്നീട് ആന ഷോളയാർ പവർഹൗസ് റോഡിലേക്ക് ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം സ്വകാര്യ ബസിനു മുന്നിലേക്ക് പാഞ്ഞടുത്ത കബാലിയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ഡ്രൈവർ ബസ് 8 കിലോമീറ്റർ പിന്നോട്ടോടിച്ചിരുന്നു.