ദയവായി ജനാധിപത്യത്തെ സംരക്ഷിക്കൂ; ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥനയുമായി മമത ബാനര്‍ജി

0
52

കൊല്‍ക്കത്ത: രാജ്യത്തെ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സ്ഥാപനങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമെന്ന് മമത മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള സര്‍ക്കാരായിരിക്കും ഇനി അങ്ങോട്ട് പ്രവര്‍ത്തിക്കുക.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഈ ഘട്ടത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിന് മുന്‍തൂക്കം നല്‍കണം. ഭരണഘടനയില്‍ അധിഷ്ഠിതമായി രാജ്യം പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മമത ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ സാന്നിധ്യത്തിലായിരുന്നു മമതയുടെ പരാമര്‍ശം.

കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു മമത ഇത്തരമൊരു ഓര്‍മപ്പെടുത്തല്‍ നടത്തിയത്. ചടങ്ങ് സംഘടിപ്പിച്ച നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസിന്റെ ചാന്‍സലറാണ് ചീഫ് ജസ്റ്റിസ്. ജനങ്ങളെ ദ്രോഹിപ്പിക്കുന്നതില്‍ നിന്നും ബുദ്ധിമുട്ടിക്കുന്നതില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ടത് നിയമവ്യവസ്ഥയാണെന്നും മമത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here